Very scenic place, definitely worth a...
Read moreAYYAPPANOV WATERFALLS – MALAPPURAM
Ayyappanov waterfalls in Malappuram district is a waterfalls become active and picturesque at rainy seasons. It is located 4 km away from Vettichira, and which is in Kattilangadi Road. This waterfall is less noticeable from road. Travelers have to walk down to 100 meters downward from the road to experience the pulchritude of Ayyappanov. Water falling and squirt from a height of 25 feet of height and scattered droplets of water on the petro layers are the best experience of Ayyappanov waterfalls. To reach the destination, the best route is via Kottakkal-Valanchery route. From there it’s almost 100 meter before the Vettichira town and which is almost about 4 km away from Kattilangadi Road. Travelers cannot see any boards or other marks about the place because the place is not yet there in the district...
Read moreഅയ്യപ്പനോവ് വെള്ളച്ചാട്ടം മലപ്പുറം ജില്ലയിൽ നിന്നും കേരള ടൂറിസ്സം ഭൂപടത്തിലേക്ക് ഒരു പുതിയ അതിഥിയെ പരിചയപ്പെടുത്തുന്നു.. മലപ്പുറം ജില്ലയിൽ ആതവനാട് പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന ഈ പ്രകൃതിയുടെ മണവാട്ടി തന്റെ വശ്യ മനോഹാരിത കൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു വെട്ടിച്ചിറ പട്ടണത്തിൽ നിന്നും കാട്ടിലങ്ങാടി റൂട്ടിൽ നാല് കിലോമീറ്റർ യാത്രാ ദൂരത്തിലാണ് ഈ മനോഹരക്കാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് വളരെ ഉയരെ നിന്നും പാറക്കൂട്ടങ്ങൾക്കിടയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഓർമ്മിപ്പിക്കും ടൂറിസ്സം വകുപ്പ് ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ മലപ്പുറം ജില്ലക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടാവും അയ്യപ്പനോവ് ..സഞ്ചാരികളുടെ ഒഴുക്ക് കൂടിവരുന്ന സാഹചര്യത്തിൽ ഭരണകൂടം വേണ്ട പദ്ധതികൾ ആവിഷ്കരിക്കാൻ തയ്യാറാവണം..ദൈവം തന്ന കാഴ്ചകൾ ആ പരിശുദ്ധിയിൽ കാണാൻ സഞ്ചാരികളായ നമ്മളും ഉണരണം. ഒരു ഒഴിവു ദിവസം കാണാനും ആസ്വദിക്കാനും പറ്റിയ ഒരിടം... അടുത്ത് ചരിത്ര പ്രാതാന്യം ഉള്ള ആഴ്‌വാഞ്ചേരി മനയും മേൽപത്തൂർ മണ്ഡപവും സ്തിതി ചെയ്യുന്നു..
ആതവനാട് കാട്ടിലങ്ങാടി-വെട്ടിച്ചിറ റോഡിൽ അയ്യപ്പനോവിലാണ് ഈ മനം മയക്കുന്ന കാഴ്ച്ചയുള്ളത്. കനത്ത കാലവർഷ പെയ്ത്തിൽ നിറഞ്ഞു കവിയുന്ന മാട്ടുമ്മൽ പാടത്ത് നിന്ന് ഒഴുകി വരുന്ന വെള്ളം റോഡിനു കുറുകെയുള്ള ഓവുപാലത്തിനടിയിലൂടെ വന്ന് മീറ്ററുകളോളം താഴ്ച്ചയിലേക്ക് പതിക്കുന്ന മനോഹര കാഴ്ച്ച ആരുടേയും ഹൃദയം കവരുന്നതാണ്.
കരിങ്കൽ പാളികളോട് കിന്നാരം പറഞ്ഞ് വെള്ളിക്കൊലുസിട്ട നാരിയെപോൽ പൊട്ടിച്ചിരിച്ച്, വെള്ളി മുത്തുപോലെ പൊട്ടിച്ചിതറി നേർത്ത വെള്ളിനൂലായി താഴേക്ക് പതിച്ച് ഹൃദയങ്ങളെ കുളിരായി കുളിപ്പിച്ച് നാണം കുണുങ്ങി മന്ദം മന്ദം കാവുങ്ങൽ തോട്ടിലലിഞ്ഞു ചേരുന്ന ഈ വെള്ളച്ചാട്ടം സന്ദർശകർക്ക് നിറക്കാഴ്ച്ച സമ്മാനിക്കുകയാണ്.
ഒരുപാട് വർഷങ്ങൾക്കു മുമ്പ് തന്നെ ഈ വെള്ളച്ചാട്ടമുണ്ടെങ്കിലും ഇത്രയധികം ജനശ്രദ്ധ പതിഞ്ഞതും സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയതും ഈ അടുത്ത കാലത്താണ്. കാലവർഷം തുടങ്ങി നാലഞ്ച് മാസക്കാലം വരെ നീണ്ടുനിൽക്കുന്ന ഈ വെള്ളച്ചാട്ടം ഇപ്പോൾ സന്ദർശകരെ മാടിവിളിക്കുകയാണ്.
വെള്ളച്ചാട്ടം കാണുവാനായി അതിർത്തികൾ കടക്കുന്ന പ്രകൃതി സൗന്ദര്യാസ്വാദകരേ …വരൂ, അയ്യപ്പനോവിലെ കാഴ്ച്ചകളുടെ പറുദീസയിലേക്ക്…നാടൻ ചാട്ടത്തിന്റെ...
Read more