പുണ്ഡരീകപുരംമഹാവിഷ്ണുക്ഷേത്രം
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മിടായിക്കുന്നം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് അധികമാര്‍ക്കും കേട്ടുകേള്‍വി കാണില്ല.
ചരിത്രരചനകളുടെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട പേരുതന്നെയാണ് 600 കൊല്ലങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച പുണ്ഡരീകപുരം ക്ഷേത്രത്തിന്റേത്. ശ്രീകോവിലിനകത്തെ മനോഹരമായ ചുമര്‍ചിത്രങ്ങളാല്‍ വിഖ്യാതമാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം. വെറും ചിത്രങ്ങളല്ല, പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചുമര്‍ചിത്രങ്ങള്‍….
പ്രകൃതിഭംഗി കൊണ്ടും പലതരം വൃക്ഷങ്ങളാലും ചെടികളാലും വശ്യതയാര്‍ന്ന പുണ്ഡരീകപുരം ക്ഷേത്രം. പുണ്യപരിപാവനമായ ക്ഷേത്രമുറ്റത്ത് പ്രവേശിക്കുമ്പോള്‍ തന്നെ മനസ്സ് ശാന്തമാകും. ചെറിയൊരു ബലിക്കല്‍പ്പുര, അതു കഴിഞ്ഞാല്‍ ഒരു നാലമ്പലം, കല്ലില്‍ ചെത്തിയെടുത്ത ഒരു നമസ്‌ക്കാരമണ്ഡപം, ചുമര്‍ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ശ്രീകോവില്‍… ഇതാണ് പുണ്ഡരീകപുരം ക്ഷേത്രം.
പ്രമുഖ മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം എന്ന വിശേഷണത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നൊരു കൊച്ചുപട്ടണം. അതാണ് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്. എന്നാല്‍ ഈ വിശേഷണത്തില്‍ മാത്രം ഒതുക്കാനുള്ളതല്ല അവിടം. കാരണം മറ്റൊന്നുമല്ല, തനതുകേരള സംസ്‌ക്കാരത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഇപ്പോഴും അങ്ങിങ്ങായി ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ പ്രസിദ്ധിയും പ്രശസ്തിയും അര്‍ഹിക്കുന്ന ചരിത്രശേഷിപ്പുകള്‍ പുറംലോകം അറിയപ്പെടാതെ പോകരുത്.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മിടായിക്കുന്നം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് അധികമാര്‍ക്കും കേട്ടുകേള്‍വി കാണില്ല. എനിക്കും അങ്ങനെ തന്നെയായിരുന്നു. നല്ല സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിക്കുന്ന എനിക്ക് ജെറിന്‍ എന്ന സുഹൃത്തില്‍ നിന്നാണ് പുണ്ഡരീകപുരം ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി അറിയാന്‍ കഴിഞ്ഞത്. അപൂര്‍വ്വമായി വീണുകിട്ടിയൊരു അവസരമായിരുന്നു ആ പുണ്യസ്ഥലത്തേക്കുള്ള യാത്ര…അത് എന്നില്‍ മാത്രം ഒതുക്കാന്‍ ഉള്ളതല്ല…
ചരിത്രരചനകളുടെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട പേരുതന്നെയാണ് 600 കൊല്ലങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച പുണ്ഡരീകപുരം ക്ഷേത്രത്തിന്റേത്. ശ്രീകോവിലിനകത്തെ മനോഹരമായ ചുമര്‍ചിത്രങ്ങളാല്‍ വിഖ്യാതമാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം. വെറും ചിത്രങ്ങളല്ല, പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചുമര്‍ചിത്രങ്ങള്‍….
പുണ്ഡരീകപുരം ശ്രീകോവില്‍
കേട്ടറിഞ്ഞതിലുപരി ദിവ്യതേജസ്സില്‍ പരിപാവനമായ ക്ഷേത്രസന്നിധിയിലെത്താനും വിഖ്യാതമായ ചുമര്‍ചിത്രങ്ങളെക്കുറിച്ചറിയാനുമായി പിന്നെ തിടുക്കം. സ്ഥലം പരിചിതമല്ലാതിരുന്നതിനാല്‍ യാത്രയില്‍ സുഹൃത്ത് ജെറിനെയും കൂടെ കൂട്ടി. ജെറിന്റെ രണ്ട് സുഹൃത്തുക്കളും ഒപ്പം കൂടി. എല്ലാവരും ക്ഷേത്രപരിസരത്തുള്ളവരായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അവരുടെ സഹായത്തോടെ ചുമര്‍ചിത്രങ്ങളെക്കുറിച്ചറിയാന്‍ ആദ്യം സമീപിച്ചത് പുണ്ഡരീകപുരം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ ഡി ദേവരാജന്റെ അടുക്കലായിരുന്നു. അദ്ദേഹത്തില്‍ നിന്നു തന്നെ ക്ഷേത്രത്തെക്കുറിച്ചും അതിനകത്തെ ചുമര്‍ചിത്രത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചു.
പ്രകൃതിഭംഗി കൊണ്ടും പലതരം വൃക്ഷങ്ങളാലും ചെടികളാലും വശ്യതയാര്‍ന്ന പുണ്ഡരീകപുരം ക്ഷേത്രം. പുണ്യപരിപാവനമായ ക്ഷേത്രമുറ്റത്ത് പ്രവേശിക്കുമ്പോള്‍ തന്നെ മനസ്സ് ശാന്തമാകും. ചെറിയൊരു ബലിക്കല്‍പ്പുര, അതു കഴിഞ്ഞാല്‍ ഒരു നാലമ്പലം, കല്ലില്‍ ചെത്തിയെടുത്ത ഒരു നമസ്‌ക്കാരമണ്ഡപം, ചുമര്‍ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ശ്രീകോവില്‍… ഇതാണ് പുണ്ഡരീകപുരം ക്ഷേത്രം.
പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രം
പുണ്ഡരീകപുരത്തെ പ്രതിഷ്ഠാവിഗ്രഹത്തിനുമുണ്ട് മറ്റെങ്ങുമില്ലാത്ത പ്രത്യേകത. ഒറ്റ കരിങ്കല്ലില്‍ തന്നെ ഭഗവാന്‍ ശ്രീകൃഷ്ണന്‍, പ്രിയപത്‌നി സത്യഭാമ, വാഹനമായ പക്ഷിരാജാവ് ഗരുഡന്‍ എന്നീ മൂന്ന് ദിവ്യരൂപങ്ങള്‍ കൊത്തിയിരിക്കുന്ന ഒരു അപൂര്‍വ്വ വിഗ്രഹം.
1979ല്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകങ്ങളിലൊന്നായി ക്ഷേത്രം ഏറ്റെടുത്തത് ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയാലാണ്. പച്ചിലച്ചാറും പഴച്ചാറുകളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ചിത്രങ്ങളുടെ കൂട്ട് കണ്ടുപിടിക്കാന്‍ ഇതുവരെ ആയിട്ടില്ല. വിഖ്യാത ചിത്രകാരന്‍ രാജാ രവി വര്‍മ്മയ്ക്കും ഇതിന്റെ കൂട്ട് മനസ്സിലാക്കാനായിട്ടില്ലെന്ന് ചരിത്രം പറയുന്നു.
ദീര്‍ഘചതുരാകൃതിയില്‍ പൊളിച്ചെടുത്ത കരിങ്കല്‍പ്പാളികള്‍ ചേര്‍ത്തുണ്ടാക്കിയ ഭിത്തിയില്‍ തേച്ച കുമ്മായത്തിലാണ് വര്‍ണ്ണചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കുന്നത്. ആകെ എട്ട് വലിയ ചിത്രങ്ങളും ഇരുപതിലേറെ ചെറിയ ചിത്രങ്ങളും. തികച്ചും അദ്ധ്യാത്മികമായ ഈ ചിത്രങ്ങളില്‍ ഭഗവാന്റെ വിവിധ ലീലകളാണ് ആലേഖനം...
Read moreThe serene atmosphere and dedicated priest of this ancient temple along with original Mural paintings make this a good place to visit. Worshippers will surely get great satisfaction in viewing the unique idol of Lord Krishna sitting on Pakshiraja with Sathyabhama on tge Lord's lap after Narakasura vadham. Outside the sanctum sanctorum, the serpent gods are seated along with Pakshiraja Garuda. The temple manages all the 27 star trees for the visitors. The ancient pond is architecturally astonishing. May the Lord bless you to be there and enjoy...
Read moreA silent, calm, nice temple of Lord Mahavishnu. Other deities are Satyabhama, Garuda, Subramanya, and Sarpas. The temple is famous for its ancient mural paintings, which is preserving by the Archiological Department of India. The temple is not crowded on normal days so that one can pray with the highest concentration without any disturbance. Thiruvonam, Ayillyam, and Shashti are...
Read more