Sukapuram Dakshinamoorthy Temple is located in Edappal Taluk in Malappuram District of Kerala. One of the thirty-two villages established by Parasurama . Once upon a time, the village was the abode of Brahmin Scholars. The Temple Festival in January caparisoned elephants and percussion are famous. It is famous for its Shree Dakshinamoorthy Temple. It is believed to have been established by the great Hindu Rishi Suka. Once upon a time, the village was the abode of Brahmin Scholars. Festival in January caparisoned elephants and percussion are famous. The temple is dedicated to Dakshinamoorthy (Lord Siva). This temple has yielded four inscriptions of the Chera period.
Dakshinamoorty literally means ‘one who is facing south (Dakṣhiṇa)’ in Sanskrit. South is the direction of death, hence change. Perhaps, of all Hindu Gods, he is the only one sitting facing south. The temple management is now taking steps to renovate and add facilities for devotees across the world.
Morning: 5:15 AM to 10:30 AM Evening: 5:00...
Read moreശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം,ഏതാണ്ട് 3000 വർഷത്തോളം പഴക്കമുള്ള അതി പുരാതനമായ ക്ഷേത്രം. വേദ വ്യാസന്റെ പുത്രനായ ശ്രീ ശുക മഹർഷി ഒരു തത്ത കുഞ്ഞായാണ് ആദ്യം ജനിച്ചത്.പിന്നീട് ഭഗവാൻ ശ്രീ പരമേശ്വരന്റെ അനുഗ്രത്തോടെയാണ് മനുഷ്യ രൂപം കൊണ്ടതെന്നും ഇതിന്റെ സ്മരണയ്ക്കായി ശുക മഹർഷി പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം എന്നാണ് ഐതിഹ്യം. ശുകമഹർഷി യാത്രാമദ്ധ്യേ ഒരിക്കൽ ഈ പരിസരത്ത് എത്തിയപ്പോൾ ഇതൊരു വിശിഷ്ടമായ സ്ഥലമാണെന്നും ഇവിടെ മഹാദേവനെ ദക്ഷിണാ മൂർത്തി ഭാവത്തിൽ പ്രതിഷ്ഠിക്കാമെന്നും മുഹൂർത്ത സമയത്ത് മയിലിനോടൊപ്പം അദ്ദേഹം വരുമെന്നും പറഞ്ഞിരുന്നു. എന്നാൽ ആകാശത്തിൽ പീലിക്കാവടി ദൃശ്യമായപ്പോൾ മുഹൂർത്ത സമയമായി എന്ന ധാരണയിൽ അവിടെയുണ്ടായിരുന്ന വേദപണ്ഡിത ശ്രേഷ്ഠന്മാർ കിഴക്കോട്ട് മുഖമായി ശിവലിംഗ പ്രതിഷ്ഠ നടത്തുകയാണുണ്ടായത്. അതിനുശേഷമാണ് ആകാശത്തിൽ മയിൽ പ്രത്യക്ഷമായിട്ടുണ്ടെന്നും മുഹൂർത്ത സമയം കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചുകൊണ്ട് ശ്രീ ശുകൻ അവിടെയെത്തുന്നത്. ഇപ്പോഴുള്ള പ്രതിഷ്ഠ മാറ്റേണ്ടതില്ലെന്നും തെക്ക് മുഖമായി അതെ ശ്രീകോവിലിൽ തെക്കോട്ട് മുഖമായി ഭഗവാന്റെ ശിവലിംഗം ദക്ഷിണാ മൂർത്തിഭാവ ത്തിൽ പ്രതിഷ്ഠ നടത്താമെന്നും പറഞ്ഞ പ്രകാരമാണ് പ്രതിഷ്ഠ നടത്തിയത്. ശ്രീ ശുകൻ പ്രതിഷ്ഠിച്ച മഹാദേവന്റെ ശിവലിംഗത്തിനാണ് പ്രാധാന്യമുള്ളതും അതിനാലാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്നത്. ദ്വിതല തട്ടുള്ള ശ്രീകോവിൽ മറ്റുള്ള ശിവ ക്ഷേത്രങ്ങളിലേക്കാൾ വലിയ ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. കിഴക്കും തെക്കും ഉള്ള പ്രതിഷ്ഠകൾ ഒരേ ശ്രീകോവിലിൽ ആണെന്നുള്ള പ്രത്യേകതയും ഇവിടെയുണ്ട്. കിഴക്കേ നടയിൽ ശ്രീകോവിലിന് പുറത്തായി 6 അടിയോളം ഉയരത്തിലുള്ള നമസ്കാര കല്ല് ഇവിടത്തെ മറ്റൊരു സവിശേഷതയാണ്.. ദക്ഷിണാമൂർത്തിയുടെ വലുത് ഭാഗത്തായി കന്നിമൂലയിൽ സരൂപമായ ഗണപതി പ്രതിഷ്ഠയും വടക്ക് കിഴക്ക് മൂലയിലിയായി ശ്രീ പാർവതി ദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. ഇപ്പോൾ ചുറ്റമ്പലത്തിന് പുറത്തായി വിഷ്ണു ക്ഷേത്രം കൂടി പണിത് കൊണ്ടിരിക്കുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, ഉദിയന്നൂർ മന, മൂത്തേടത്ത് മന,പുഴയമ്പ്രത്ത് മന,പടിഞ്ഞാറെ കറുത്തേടത്ത് മന എന്നീ 5 മനകളാണ് ക്ഷേത്ര ഊരാളന്മാർ.... ക്ഷേത്രം തന്ത്രിയുടെ പാരമ്പര്യ അവകാശം വളാഞ്ചേരി -വലിയകുന്ന് കാലടി പടിഞ്ഞാറെടത്ത് മനക്കാർക്കാണ്... തൃശ്ശൂർ -കോഴിക്കോട് റൂട്ടിൽ എടപ്പാൾ ടൗണിൽ നിന്നും 1 കിലോമീറ്റർ ഗ്രാമാന്തരീക്ഷത്തിലാണ് ഈ ക്ഷേത്രം...
Read moreSree Dakshinamurthy temple is believed to be over 1,000 years old, with roots in the ancient Kerala tradition. The primary deity is Lord Dakshinamurthy, a form of Lord Shiva, who is revered as the embodiment of knowledge and wisdom's, The temple showcases traditional Kerala architecture, with intricate carvings and sculptures. The temple is situated in Edappal, Malappuram district, Kerala, India.
Darshan Timings: The temple is open for darshan from 5:00 AM to 12:00 PM and 4:00...
Read more