Place of historic values. Chaver thara was the starting point of loyal warriors of valluva konathiri to participate in Mamankam. The loyal warrior or chaver is representative of Valluvanad ruler Valluvakkonathiri. They fought in Maman jam in his stead to restore his reign in Mamankam. Warriors came from all of valluvanad, prayed in the near by thirumandham kunnu temple, had food with the king and went to thirunavaya to fight in Mamankam. All warriors died in field fighting against samoothiri's army. Mamankam repeated once in every 12 years and never once a chaver warrior could win. This is a memorial for brave fighters of the land. Hence the spot is of high historic value, but athorities does not care it much. Place is now in a sorry state. Fit for 5 star but 3 only bcoz...
Read moreA place of historical significance . Here's a little in local language Malayalam that I wrote on FB
1351ൽ തുടങ്ങി പന്ത്രണ്ടു വർഷം നീണ്ടുനിന്ന യുദ്ധമാണ് തിരുനാവായ യുദ്ധം . സാമൂതിരി നയിച്ച നെടിയിരിപ്പ് സ്വരൂപത്തിന്റെ സേനകൾ വള്ളുവനാട് , പെരുമ്പടപ്പ് സ്വരൂപങ്ങളെ ആക്രമിക്കുകയായിരുന്നു . തിരുനാവായയിൽ കരവഴി നടന്ന യുദ്ധത്തിനു പുറമേ മാപ്പിളമാരുടെ സഹായത്തോടെ പൊന്നാനിയിൽ അതിശക്തമായ ഒരു നാവിക സേനയെ കൂടി യുദ്ധ മുന്നണിയിലേക്ക് നീക്കിക്കൊണ്ട് സാമൂതിരി പിടിമുറുക്കി . വള്ളുവനാടിന്റെയും പെരുമ്പടപ്പിന്റെയും സേനകൾ പരസ്പരം സഹായിക്കുന്നതു തടയാനുള്ള ഒരു അടവായിരുന്നു അത് .
പ്രതീക്ഷിച്ച സഹായം പടക്കളത്തിൽ ലഭിച്ചില്ലെങ്കിലും വള്ളുവക്കോനാതിരിയുടെ പടയാളികൾ ധീരമായി പിടിച്ചുനിന്നു . സാമൂതിരിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല . തുടർന്ന് വള്ളുവക്കോനാതിരിയുടെ പരദേവതയായ തിരുമാന്ധാംകുന്നിലമ്മ സാമൂതിരിയിൽ പ്രീതിപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു എന്ന ഒരു വാർത്ത കരയിൽ പടർത്താനുള്ള ഗൂഢശ്രമം സാമൂതിരി നടത്തി . ഇതു വള്ളുവക്കോനാതിരിയുടെ പടയാളികളുടെ മനശക്തി നശിപ്പിച്ചു . അവർ രാജാവിനെ തള്ളിപ്പറഞ്ഞു . ഇതിനിടയിൽ വെള്ളാട്ടിരിയുടെ രണ്ടു രാജകുമാരന്മാർ പടക്കളത്തിൽ കൊല്ലപ്പെടുകയും ചെയ്തു .
തന്റെ പരദേവതയാലും ഭടന്മാരാലും കയ്യൊഴിയപ്പെട്ട വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ച് അങ്ങാടിപ്പുറത്തേക്ക് പിന്മാറി . 12 വർഷത്തിലൊരിക്കൽ തിരുനാവായ മണപ്പുറത്തു നടക്കുന്ന മാമാങ്കത്തിന്റെ രക്ഷാധികാരിയായിരുന്നു വള്ളുവക്കോനാതിരി . വള്ളുവക്കോനാതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച് തിരുന്നാവായ പിടിച്ചെടുത്ത സാമൂതിരി മാമാങ്കത്തിന്റെ രക്ഷാധികാരിയായി സ്വയം അവരോധിച്ചു . കേരളത്തിലെ അദ്ദേഹത്തിന്റെ മറ്റു സാമന്ത രാജ്യങ്ങളെല്ലാം രക്ഷാധികാരി സ്ഥാനം മാനിച്ച് ഓരോ 12 വർഷം കൂടുമ്പോഴും തങ്ങളുടെ രാജ്യങ്ങളുടെ പതാകകൾ അങ്ങോട്ട് അയച്ചു പോന്നു . എന്നാൽ ഓരോ മാമാങ്കത്തിനും വള്ളുവക്കോനാതിരി അയച്ചിരുന്നത് മരണം വരെ പോരാടാൻ പ്രതിജ്ഞ ചെയ്തിരുന്ന ഏതാനും ചാവേറുകളെയാണ് . പതിനായിരക്കണക്കായ സാമൂതിരിയുടെ പടയോട് നൂറിൽ താഴെ ചാവേർ പടയാളികൾ ഓരോ മാമാങ്കത്തിനും മുടങ്ങാതെ ഏറ്റുമുട്ടി മരണം വരിച്ചു . നിഷ്ഫലമായി എത്രയോ മനുഷ്യ പ്രാണൻ ഹോമിച്ച ഈ പ്രവർത്തി 400 വർഷം തുടർന്നു പോന്നു . ഓരോ 12 വർഷം കൂടുമ്പോഴും ഈ തറയിൽ നിന്നാണ് ചാവേറുകൾ യുദ്ധത്തിനായി പുറപ്പെട്ടിരുന്നത് . വാഹനങ്ങളുടെ ബഹളങ്ങൾക്കിടയിലും ഇപ്പോഴും വാളിന്റെ കിലുക്കം...
Read moreA historical place. Associated with Malabar kingdoms. Tirumananthankunnu is a important temple for Warfare associated arts. Now marriage parihara or Dosham related activity is the main attraction to this temple. The devi is considered the godess of warfare. Angadipuram railway station is nearby. There is good bus service in this area . Time 6to 10am...
Read more