കൊല്ലം, വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിന്റെ ചില സവിശേഷതകൾ
ആധുനിക കാലത്ത് നിർമ്മിച്ച വയിൽ ഏറ്റവും വലിയ ശ്രീകോവിൽ ഉള്ള ക്ഷേത്രം
തികച്ചും പാരമ്പര്യ രീതിയിൽ കൃഷ്ണശിലകൾ കൊണ്ടും താരു ശില്പങ്ങൾ കൊണ്ടും ആറ് മുഖങ്ങളോടും കൂടിയ ശ്രീകോവിലുള്ള ക്ഷേത്രം
ദേവസ്വം ബോർഡിന്റേതല്ലാത്ത ക്ഷേത്രങ്ങളിൽ സ്വർണ്ണ കൊടിമരം നിർമ്മിച്ച ഏക ക്ഷേത്രം
എല്ലാ വർഷവും സഹസ്രകലശം ആടുന്ന ക്ഷേത്രം
വടക്കോട്ടു ദർശനമുള്ള അപൂർവ്വം ഭദ്രകാളീക്ഷേത്രങ്ങളിൽ ഒന്ന്
വലതുകരങ്ങളിൽ ത്രിശൂലവും, കുങ്കുമപാത്രവും, ഇടതുകരങ്ങളിൽ വാളും അനുഗ്രഹ പ്രഭയുമുള്ള സൗമ്യ സ്വരൂപിണിയായ പഞ്ചലോഹ നിർമ്മിതമായ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം (സാധാരണ കാളി ദേവി ഉഗ്രമൂർത്തിയായതിനാൽ വലതുകരത്തിലായിരിക്കും വാൾ ഉയർത്തി പിടിക്കുന്നത്)
എല്ലാ ദിവസവും അന്നദാനമുള്ള ക്ഷേത്രം
ഭക്തജനങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന നിവേദ്യം ( വട്ടിപടുക്ക) ദേവിക്ക് നിവേദിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്
ലളിത സഹസ്രനാമം ഏറ്റവും കൂടുതൽ ഭക്തർ ഒരു സ്ഥലത്ത് ഇരുന്ന് ജപിക്കുന്നു ( 10000 ഭക്തരിൽ അധികം കാര്യസിദ്ധിപൂജക്കായി) എന്ന സവിശേഷത ഉള്ള ക്ഷേത്രം
സമൂഹപ്രാർത്ഥന (കാര്യസിദ്ധിപൂജയുടെ പ്രാർത്ഥന) തുടർച്ചയായി 1000 ആഴ്ചകൾ തികക്കുവാൻ പോകുന്നു എന്ന ലോക റിക്കോർഡ് സ്വന്തമാക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം (സാധാരണയായി മറ്റു മത വിഭാഗങ്ങളിലാണ് ആഴ്ചയിൽ 1 ദിവസം പള്ളികളിലും മറ്റും അവർ സമൂഹപ്രാർത്ഥന നടത്തിവരാറുള്ളത് ഹിന്ദു സമൂഹത്തിൽ പൊതുവായി ക്ഷേത്രത്തങ്ങളിൽ സമൂഹപ്രാർത്ഥന നടക്കാറില്ല പക്ഷേവലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ കാര്യസിദ്ധിപൂജ സമൂഹപ്രാർത്ഥനയിലൂടെ നടക്കുന്നതാണ്, ഇപ്പോൾ പല ക്ഷേത്രങ്ങളിലും ഈ മഹത് കർമ്മം നടക്കാറുണ്ട് )
സന്ധ്യക്ക് ശേഷം ഹിന്ദുക്കളുടെ ഏതെങ്കിലും ഒരു ആചാരപ്രകാരം നടക്കുന്ന കർമ്മങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തർ പങ്കെടുക്കുന്ന കേരളത്തിലെ ഏക മഹോത്സവമായ ചന്ദ്രപ്പൊങ്കൽ നടക്കുന്നതും കൂനമ്പായിക്കുളം ക്ഷേത്രത്തിലാണ്
സ്വന്തമായി എഞ്ചിനീയറിംഗ് കോളജ് ഉള്ള കേരളത്തിലെ ഏക സ്വകാര്യ ട്രസ്റ്റ് ക്ഷേത്രം (വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനിയറിംഗ് & ടെക്നോളജി, ചാവർ കോട്,...
Read moreValia Koonambaikulam temple is located in a calm and beautiful atmosphere. We can feel a positive energy on entering the compound. Karyasidhipooja is one of the main rituals in which many people take part to be blessed by Devi. Sreekovil is northern directed. In addition to Devi, Mahaganapathy, nagaraja, and other deities are worshipped here. Compound has lot of parking area. Sometimes food is also supplied as part of certain rituals. Naga devathas are situated a little bit apart from the main temple but it looks awesome 🙏. We feel blessed when we pray in such a...
Read moreകേരളത്തിൽ കൊല്ലം ജില്ലയിൽസ്ഥിതിചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ്വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഏറെ വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം. തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽപണിതീർത്തതും മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വടക്കുദിശയെഅഭിമുഖീകരിക്കുന്ന ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ഭദ്രകാളിയെപ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതകളായ ഗണപതി, വീരഭദ്രൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കണ്ഠാകർണൻ, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ഇവിടുത്തെ നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങൾ, മംഗല്യദോഷങ്ങൾ എന്നിങ്ങനെയുള്ള ദോഷങ്ങൾ ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്.
ക്ഷേത്രത്തിനു സമീപം ആറാട്ടുകുളവുംആൽമരങ്ങളും പനകളും വിദ്യാലയങ്ങളുംഗുരുമന്ദിരവുമെല്ലാമുണ്ട്. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവുംഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത് . കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ. കൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. കാര്യസിദ്ധീ പൂജയ്ക്കായി നിരവധി ഭക്തർ ഇവിടെയെത്തുന്നുണ്ട്. എല്ലാവർഷവും കുംഭമാസത്തിലെ ഭരണി...
Read more