കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ
പുരാതന വാണിജ്യകേന്ദ്രമായിരുന്ന കാഞ്ഞിരപ്പള്ളിയിൽ പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗണപതി ക്ഷേത്രമാണിത്. കൊല്ലവർഷം 500 മാണ്ടിനോടടുത്ത് സ്ഥാപിക്കപ്പെട്ടുവെന്ന് ചിലർ അഭിപ്രായപെടുന്നു. പാണ്ഡ്യ ശില്പകലാരീതിയാണ് ക്ഷേത്രത്തിന് കാണുന്നത്. ഗണപതിക്ഷേത്രത്തിനൊപ്പം ശിവക്ഷേത്രത്തിനും പ്രാധാന്യമുണ്ട്. ഒറ്റക്കൽ തൂണുകളും കൊത്തുപണികളും കാണുന്നത് ഗണപതിക്ഷേത്രത്തിലാണ്. ശിവക്ഷേത്രവും കരിങ്കൽ നിർമ്മിതമാണെങ്കിലും കേരളീയ ക്ഷേത്ര മാതൃകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ഗണപതിയാർ കോവിൽ. പുരാതന ക്ഷേത്രം ഇപ്പോഴിരിക്കുന്ന സ്ഥാനത്തിന് താഴെയായിരുന്നു. വർഷങ്ങളോളം ഈ ക്ഷേത്രം തകർന്നു കിടന്നു. പിന്നീട് ഇപ്പോഴുള്ള സ്ഥാനത്തേക്ക് മാറ്റി പുനരുദ്ധരിച്ചു. തകർന്നു കിടന്നതിൽ നിന്ന് ഓരോ കല്ലും കൃത്യമായി കണ്ടെടുത്ത് പുന:സൃഷ്ടിച്ചു. എങ്കിലും ഗോപുരത്തിൻ്റെ ചില ഭാഗങ്ങൾ ഉപയോഗിക്കാനാവാതെ പഴയ സ്ഥാനത്ത് ചിതറിക്കിടക്കുന്നത് ഇപ്പോഴും കാണാം. ഗോളാകൃതിയിൽ കൂട്ടിച്ചേർത്ത ക്ഷേത്രമകുടം പാണ്ഡ്യശൈലിയിലുള്ള ക്ഷേത്രത്തിന് ചേരാതെ തോന്നി. കരിങ്കല്ലിൽ തന്നെ തീർത്ത തിടപ്പള്ളിയാണുള്ളത്.
പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ശിവക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിൻ്റെ മേൽക്കൂര പിവിസി മേച്ചിലോട് കൊണ്ട് മേഞ്ഞത് ക്ഷേത്രത്തിൻ്റെ പുരാതനത്വത്തിന് വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് അധികൃതർക്ക് അറിയാനാവാതെ പോയതിൽ വിഷമം തോന്നി.
ക്ഷേത്രത്തിലെ തൂണുകളിൽ കാണുന്ന ശില്പങ്ങൾ തേയ്മാനം സംഭവിച്ചവയാണെങ്കിലും മനോഹരങ്ങളാണ്. വാർണീഷ് പൂശി അവയുടെ സ്വാഭാവികതയും നഷ്ടപ്പെടുത്തി. മധുര കേന്ദ്രീകരിച്ചുള്ള പാണ്ഡ്യന്മാരുടെ സ്വാധീനം ഇവിടെയുണ്ടായിരുന്ന കാലത്താവാം ക്ഷേത്രമുണ്ടായത്. പതിമൂന്നാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ കാഞ്ഞിരപ്പള്ളിയിലെത്തിച്ചേർന്ന പട്ടുനൂൽച്ചെട്ടി സമൂഹത്തിൻ്റെ സാന്നിധ്യമാവാം ഈ ക്ഷേത്രത്തിൻ്റെയും തുടർന്ന് തൊട്ടടുത്ത് തന്നെയുള്ള മധുര മീനാക്ഷി ക്ഷേത്രത്തിൻ്റെയും സ്ഥാപനത്തിന് കാരണമായത്. ഈ കാലഘട്ടങ്ങളിൽ തെക്കുംകൂറിൻ്റെ അതിർത്തിക്കുള്ളിലായിരുന്നു കാഞ്ഞിരപ്പള്ളി എങ്കിലും ഭരണസ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്നതിന് വ്യക്തതയില്ല. ക്ഷേത്രത്തിലെ ഒരു തൂണിൽ വാലുയർത്തി നിൽക്കുന്ന ഒരു സിംഹരൂപം കാണുന്നത് ക്ഷേത്ര സ്ഥാപനത്തിൽ തെക്കുംകൂറിന് പങ്കുണ്ടോ എന്നതിലേക്കും വിരൽ ചൂണ്ടുന്നു.
ഗണപതിക്ഷേത്രത്തിൻ്റെ ശ്രീകോവിൻ്റെ ഇടതുഭാഗത്തും വലതുവശത്തെ ഭിത്തിയിലും തമിഴ് ലിഖിതങ്ങളുണ്ട്. തിടപ്പള്ളിക്കുള്ളിലും ശില്പങ്ങളും തമിഴ് ലിഖിതങ്ങളും കാണാം.
വളരെ വിശാലമായ ക്ഷേത്രസങ്കേതമാണുള്ളത്. നടപ്പന്തൽ നിർമ്മിച്ചിട്ടുള്ളത് മണ്ഡലകാലത്ത് അയ്യപ്പൻമാർക്ക് വിശ്രമത്തിനും ഉപകാരപ്രദമാണ്. അത് ക്ഷേത്രത്തിൻ്റെ വീക്ഷണത്തെ കാര്യമായി ബാധിക്കുന്നുമില്ല. ക്ഷേത്രസങ്കേതത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ വീതിയുള്ള വഴിയില്ല എന്നതാണ് സങ്കടകരമായ കാര്യം. ഇടുങ്ങിയ ഒരു വഴി ക്ഷേത്ര മൈതാനത്തിൻ്റെ കിഴക്കുഭാഗത്തു കൂടി കടന്നു പോകുന്നത് മാത്രമാണ് ഇവിടേക്ക് എത്താൻ എകമാർഗ്ഗം. എന്നാൽ തെക്കുഭാഗത്ത് കെ.കെ റോഡിൽ നിന്ന് നേരിട്ടു കയറാൻ ഒരു വഴിക്കുള്ള സ്ഥലം ഭക്തരുടെ ആവശ്യപ്രകാരം സ്ഥലവാസികൾ വിട്ടുതരാൻ തയ്യാറായിരുന്നു. എന്നാൽ ദേവസ്വം അധികൃതരുടെ അനാസ്ഥ നിമിത്തമായി കേരളത്തിലെ ഏറ്റവും പുരാതനമായ വിഘ്നേശ്വരക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള മാർഗ്ഗത്തിനുളള വിഘ്നം ഇന്നും...
Read moreGanapathiyar Koil is a beautiful Hindu temple built in granite. Hindus from Kerala come here to offer prayers. It was built by the Vellala community of Tamil Nadu, but this 900-year-old structure is almost in ruins today, although the carvings and inscriptions on its granite pillars are...
Read moreSmall temple in kanjirappally and very ancient one. It is having temples for ganapathi and...
Read more