29.05.2023 ഏകദേശം ഉച്ചയ്ക്ക്(12:20 pm) ഒരു ഊണ് കഴിക്കാം എന്ന് കരുതി കയറിയതാണ് ഞാൻ. നല്ല ചൂട് കാരണത്താൽ എ. സി. എന്നു എഴുതിയ ഭാഗത്തേക്ക് നടന്നു. അവിടെ ഹാളിൽ ഒരു എസി കാണുന്നുണ്ട് എന്നല്ലാതെ പറയത്തക്ക തണുപ്പ് ഒന്നുമില്ലായിരുന്നു. ഒരു പകഷെ എ. സി. ഓണ് ചെയ്തിട്ട് അധികം സമയമായിട്ടില്ലായിരിക്കാം.
ഓർഡർ എടുക്കാൻ വെയിറ്റർ വന്നു. ഒരു ഊണ് വേണമെന്ന് ഞാൻ. ഊണ് ഇവിടെ കിട്ടില്ല. "ഇത് എ. സി. റൂം ആണ് സ്പെഷ്യൽ ഫുഡ് മാത്രമേ ഇവിടെ കിട്ടുകയുള്ളൂ" എന്നു വെയ്റ്റർ. അതെന്താണ് സ്പെഷ്യൽ ഫുഡ് എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ ചട്ടിച്ചോറ് തൊട്ടു തുടങ്ങി കാണാതെ പഠിച്ച കുറേ വിഭവങ്ങളുടെ പേരുകൾ അദ്ദേഹം എന്നോട് പറഞ്ഞു. അതൊന്നും എനിക്ക് വേണ്ട എനിക്ക് ഒരു സാധാ ഊണ് (normal meal) മതി എന്നു ഞാൻ പറഞ്ഞു. എങ്കിൽ നിങ്ങൾ അപ്പുറത്ത് പോയി ഇരുന്നോളൂ ഇവിടെ അത് ലഭ്യമല്ല എന്ന് തീർത്തു പറഞ്ഞു. അതെന്താ അങ്ങനെ? എ. സി. റൂമിനു നിങ്ങൾക്ക് എക്സ്ട്രാ സർവീസ് ചാർജ് വേണമെങ്കിൽ ഈടാക്കാം. എനിക്ക് എൻറെ സാധാ ഊണ് ഇവിടെ തന്നൂടെ എന്നായി ഞാൻ. "അങ്ങനെ തരാൻ സാധ്യമല്ല" എന്നു അദ്ദേഹവും. നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല എവിടെ ഇരിക്കേണ്ടത് എന്നത് കസ്റ്റമറിന്റെ ഇഷ്ടമാണ്. ആവശ്യപ്പെടുന്ന വിഭവം ഉണ്ടെങ്കിൽ അത് നൽകുക എന്നത് നിങ്ങളുടെ ജോലിയാണ്. അതുകൊണ്ട് താങ്കൾക്ക് ഇങ്ങനെ നിർദ്ദേശം തന്ന ആള് ആരാണോ അദ്ദേഹത്തെ വിളിക്കൂ ഞാൻ അദ്ദേഹവുമായി സംസാരിക്കാം എന്ന് ഞാൻ പറഞ്ഞു. വെയിറ്റർ തിരിച്ചു പോയി. അവിടെ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന രണ്ട് ഫാമിലി ഞങ്ങളുടെ ഈ സംസാരങ്ങളെല്ലാം ശ്റദ്ധിക്കുന്നുണ്ടായിരുന്നു. അവർ ചിരിക്കുന്നതല്ലാതെ യാതൊന്നും പ്രതികരിച്ചില്ല. ഏകദേശം മൂന്നാലു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരാൾ എൻറെ അരികിലേക്ക് വന്നു. എന്താണെന്ന് കാര്യം തിരക്കി. വെയിറ്ററുമായി സംസാരിച്ച കാര്യം ഞാൻ അദ്ദേഹത്തോട് അതേപടി വിവരിച്ചു. അദ്ദേഹവും വെയിറ്ററുടെ അതേ മറുപടി തന്നെയാണ് പറയുന്നത്. സാധാ ഊണിനു 50 രൂപയും ചട്ടിച്ചോറ് പോലെ ഉള്ളതിന് 230/250 (വ്യക്തമായി ഓർക്കുന്നില്ല) രൂപയും വിലയുണ്ട് എന്നാണ് പറഞ്ഞത്. സാധാ ഊണ് ഇവിടെ ഇരുന്ന് കഴിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല എങ്കിൽ ചട്ടിച്ചോറ് വാങ്ങിച്ചിട്ട് എനിക്ക് അപ്പുറത്തിരുന്ന് കഴിക്കാമോ എന്ന് ഞാൻ ചോദിച്ചു. "അതിന് കുഴപ്പമില്ല" എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. എങ്കിൽ എനിക്ക് ഇവിടെയിരുന്ന് സാധാ ഊണ് കഴിക്കണം. നിങ്ങൾക്ക് വേണമെങ്കിൽ ചട്ടിച്ചോറിന്റെ വില ഈടാക്കിക്കൊള്ളൂ. അല്ലാതെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഇത്തരം പരിപാടി ശരിയാവില്ല. എന്ന് പറഞ്ഞു ഞാൻ അവിടെ തന്നെ ഉറച്ചിരുന്നു. അദ്ദേഹം തിരിച്ചുപോകുമ്പോൾ വെയിറ്ററോട് പറഞ്ഞു "കൊടുത്തേക്കൂ" എന്ന്. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ എനിക്ക് എൻറെ സാധാ ഊണ് അതേ വെയിറ്റർ തന്നെ എൻറെ ടേബിളിൽ എത്തിച്ചു തന്നു. ഏതായാലും ചട്ടി ചോറിന്റെ വില എടുത്തിട്ടില്ല എന്നോട് 180 രൂപ മാത്രമേ വാങ്ങിച്ചുള്ളൂ.
യഥാർത്ഥത്തിൽ അദ്ദേഹം കസ്റ്റമറോട് പറയേണ്ടിയിരുന്നത് നിങ്ങൾ ആവശ്യപ്പെടുന്ന ആഹാരം (സാധാ ഊണ്) ഇവിടെയിരുന്ന് കഴിച്ചാൽ അതിന് സർവീസ് ചാർജ് ഈടാക്കും എന്നായിരുന്നില്ലേ? പൈസേക്കാൾ ആരോഗ്യത്തെ പരിഗണിക്കുന്നവരോ രോഗികളോ ആണെങ്കിൽ എ. സി .റൂം തന്നെ തിരഞ്ഞെടുക്കും. അവർ പറയുന്ന വില അഫോർഡ് ചെയ്യാൻ പറ്റാത്തവർ ആണെങ്കിൽ നോൺ എ. സി. യിൽ ഇരുന്ന് ആഹാരം കഴിച്ചു പോകും
അല്ലാതെ സ്പെഷ്യൽ ഫുഡ് കഴിക്കുന്നവർ എ. സി. റൂമിലും സാധാ ഊണ് കഴിക്കുന്നവർ അപ്പുറത്തും ഇരിക്കണം എന്ന് പറഞ്ഞു രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുക അല്ലല്ലോ വേണ്ടത്. അതും...
Read moreVery bad experience, i had breakfast last week from this hotel ; they have limited options in menu , i ordered my food after 10 minutes the waiter came again and asking what you want? I repeated the same after that he said this is not available here. 🙄 Ordered egg roast and served egg curry 😤, when i said this the reaction was just a smile. Ordered 2 tea for us and served 1 strong and 1 medium ; what kind of people i don't know; Tea contain some spices , see i prefer normal tea how they can add spices in to it ; they are not even bothered about what customer require. Fed up .. really Not recommended ever. Nb: This restaurant was good...
Read moreThe food at the restaurant was exceptional, offering a delightful variety of dishes bursting with flavor and freshness. Each plate was beautifully presented, with rich, authentic tastes that left a lasting impression. The service was prompt, and the staff was friendly and attentive, enhancing the overall dining experience. However, one downside was the lack of parking, which made it a bit inconvenient to visit, especially during peak hours. Despite the parking issue, the quality of the food and service made it worth the effort, and I would highly recommend the restaurant to anyone looking for...
Read more