പ്രിയ സുഹൃത്തുക്കളേ, ഇത് ഒരു സ്ഥാപനത്തെ Degrade ചെയ്യാനുള്ള ഉദ്ധേശത്തോട് കൂടിയുള്ള പോസ്റ്റല്ല..എറണാകുളത്തെ ഒരു ഹോട്ടലില്‍ നിങ്ങള്‍ക്ക് വേണ്ടിയോ, അതിഥികള്‍ക്ക് വേണ്ടിയോ മുറിയെടുത്താല്‍ നിങ്ങള്‍ ചിലപ്പോള്‍ നാറിപ്പോകാനിടയുണ്ട്..അത്തരം രണ്ട് തുടര്‍ അനുഭവങ്ങളാണ് ഈ പോസ്റ്റിനാധാരം.ഇടപ്പള്ളി പത്തടിപ്പാലത്തുള്ള seagate ഹോട്ടലില്‍ ഒരു മാസം മുന്‍പ് എന്‍റെ സുഹൃത്തുക്കള്‍ക്കായി റൂം ബുക്ക് ചെയ്തു. അന്ന് തന്നെ ആ ഹോട്ടലിലെ മാനേജറുടെ പെരുമാറ്റം വളരെ മോശവും, അലോസരവും സൃഷ്ടിക്കുന്നതായിരുന്നു.....ഇന്നലെ (01/05/2019) രാത്രി 8 pm....എന്‍റെ രണ്ട് സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ seagate ല്‍ റൂം ബുക്ക് ചെയ്തു..Online app ആയ OYO വഴിയാണ് ബുക്ക് ചെയ്തത്. 3 പേര്‍ക്കുള്ള accomedation ഉറപ്പ് വരുത്തി, check in ചെയ്തു കിടക്കാന്‍ നേരമായിട്ടും മൂന്നാമത്തെയാള്‍ക്കുള്ള എക്സ്ട്രാ ബെഡ് കിട്ടിയില്ല. രണ്ട് പേര്‍ക്കുള്ള mattress റൂമില്‍ ഉണ്ടാകും. ഒരു extra bed തരുന്നതാണ് സാധാരണ OYO യുടെ രീതി. റിഷപ്സനില്‍ ചെന്ന് ആവശ്യപ്പെട്ടു. മുറിയിലെത്തിക്കാമെന്ന് പറഞ്ഞു. കുറേ നേരം കഴിഞ്ഞപ്പോള്‍ റൂം ബോയ് ഒരു ബെഡ് പോലെയുള്ള ഒരു സാധനം കൊണ്ട് വന്നു. അത് വാങ്ങിച്ച് നോക്കിയപ്പോള്‍ അറപ്പ് തോന്നി. അവിടത്തെ സ്റ്റാഫുകളാരോ ഉപയോഗിക്കുന്ന വൃത്തിഹീനമായ,ദുര്‍ഗന്ദമുള്ള ഒരു സ്പോഞ്ച് കഷണം. ''ഇതെന്താണ് ? '' എന്ന ചോദ്യത്തിന് ''എക്സ്ട്രാ ബെഡ്'' എന്ന മറുപടി.''ഇത് വേണ്ട മോനെ, 3 പേര്‍ക്കുള്ള കാശ് മേടിച്ചിട്ട് ഈ സാധനത്തിലാണോ ഉറങ്ങേണ്ടത്''ഉടന്‍ വന്നു മാനേജര്‍''ഇതേ ഉള്ളൂ...നല്ല ബെഡൊക്കെ മറ്റ് ഗസ്റ്റുകള്‍ക്ക് കൊടുത്തു...ഇത് പറ്റുമെംകില്‍ ഇതില്‍ കിടന്നോ..ഇല്ലേല്‍ തറയില്‍ കിടന്നോ..അല്ലേല്‍ OYO യില്‍ പരാതി കൊടുക്ക്..''ഗുണ്ടകളെ വെല്ലുന്ന ശരീരഭാഷയോടെ , അങ്ങേയറ്റ ധിക്കാരത്തോടെ മാനേജര്‍.അത് കേട്ടപ്പോള്‍ ഞങ്ങളവനോട് പറഞ്ഞു..''കാശ് കൊടുത്ത് മുറിയെടുത്തത് തന്‍റെ കുപ്പയിലുറങ്ങാനല്ല''ചെറിയ വാക് തര്‍ക്കമായി.ഉടന്‍ വരുന്നു കുറേ ഗുണ്ടകള്‍..അവര് ഞങ്ങളെ നോക്കി പേടിപ്പിക്കുന്നു. മാനേജര്‍ ഒരു കോമരത്തെ പോലെ തുള്ളുന്നു..അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദമായി , മാനേജര്‍ ഓണറെ വിളിക്കുന്നു..ഓണര്‍ വന്നിറങ്ങുന്നു..മാനേജറേക്കാള്‍ മോശമായ പെരുമാറ്റം..ഒരു അരമണിക്കൂര്‍ വാഗ്വാദം തുടര്‍ന്നു...ഇതിനിടക്ക് മാനേജര്‍ മുങ്ങി, ആ സമയം അവിടെയുള്ള മറ്റ് രണ്ട് സ്റ്റാഫുകള്‍ വന്ന് ഞങ്ങളോട് വളരെ മാന്യമായി സംസാരിച്ചു, ക്ഷമാപണത്തോടെ നല്ല ഒരു ബെഡ് തരാമെന്നേറ്റു. പ്രശ്നം പരിഹരിച്ചല്ലോ എന്നത് കൊണ്ട് ഞങ്ങള്‍ തിരികേ റൂമിലേക്ക് തന്നെ കയറി...ഈ സമയം ആ പയ്യന്‍ വീണ്ടും റൂമില്‍ വന്ന് പറയുന്നു..'' മാനേജര്‍ പറയുന്നു..അവര്‍ക്ക് ബെഡ് കൊടുക്കേണ്ട എന്ന്...അവരോട് റൂം വെക്കേറ്റ് ചെയ്യാന്‍..''അത് വരെ ക്ഷമിച്ച ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല..പുറത്ത് ചെന്നപ്പോള്‍ മാനേജറും, ഗുണ്ടകളും..അവരോട് ഞങ്ങള്‍ പറഞ്ഞു..'' ഇനി ഇതിലൊരു തീരുമാനമാകാതെ ഞങ്ങളിവിടം വിടില്ല..ഗുണ്ടായിസം കാണിക്കാന്‍ തന്‍റേടമുണ്ടേല്‍ കാണിക്ക്...മാന്യമായി റൂമെടുത്ത് താമസിക്കാന്‍ വരുൃന്നവരെ 'ബാറുകാരും, ഗുണ്ടായിസമുള്ളവരു മാണെന്ന തോന്നലില്‍ മേത്തേക്ക് 'കല്ലട സ്റ്റൈല്‍' കയറാനാണ് ഉദ്ധേശമെംകില്‍ ഞങ്ങളീ റിഷപ്സനിലുണ്ടാകും..പോലീസും വരട്ടെ...''ഗുണ്ടകള്‍ മുക്രയിടുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല..ഗേറ്റില്‍ നാട്ടുകാരും കൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു.. സാഹചര്യം പന്തിയല്ലാ എന്ന് കണ്ട മാനേജര്‍ സ്റ്റാഫിനെ വിളിച്ച് എന്തോ സംസാരിച്ചു..ഉടന്‍ വീണ്ടും ക്ഷമാപണം...നല്ല ബെഡ്ഡും, ബെഡ്ഷീറ്റും, പുതപ്പും...ഒടുവില്‍ ഗുണ്ടകളെ സാക്ഷിയാക്കി ചെറിയ ഒരു ഭരണിപ്പാട്ട് അവന് പാടിക്കൊടുത്ത് ഞങ്ങള്‍ മുറിയിലേക്ക്...അവിടെ വരുന്ന കസ്റ്റമേഴ്സുമായി ഉടക്കുക എന്നത് ആ മാനേജരുടെ സ്ഥിരം പരിപാടിയാണെന്ന് മനസ്സിലായി. ഇത്തരത്തില്‍ ഉടക്കി റൂം വെക്കേറ്റ് ചെയ്യുന്ന മുറികള്‍ രാത്രിയില്‍ വരുന്ന മറ്റ് ഗസ്റ്റുകള്‍ക്ക് മറിച്ച് കൊടുത്ത് കാശുണ്ടാക്കുന്ന വിരുതനാണെന്ന് അവിടെയുള്ള ഒരു കടക്കാരനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കൈയ്യിലെ കാശ് കൊടുത്ത് കല്ലടയും, സീഗേറ്റും ബുക്ക് ചെയ്ത് അവരുമായി മല്ലയുദ്ധം നടത്തണോ എന്നിനി എനിക്കും, നിങ്ങള്‍ക്കും ഒന്ന് ആലോചിക്കാം. ...
Read moreThe service and management of the hotel is horrible. I was travelling to Ernakulam and I booked through MakeMyTrip in the afternoon as I was reaching Ernakulam at midnight i booked the room early so that I can just go and check-in . But the management has already allotted that room to someone else and at around 2.00AM they are saying rooms are full . Then after some shouting and gimmicks the reception guy called someone and told me one room is there it will take half an hour to clean. I got the room around 2.30am.
Now about the hotel, the location is very good almost at the heart of Ernakulam. The property is very old and in bad shape. Don't go at the outside pictures posted, the condition is horrible. Rooms are full of mosquitoes. The room feels like we are at the hospital, as all the time it smells phenyl. The bathroom is old and depleted, we feel we are not getting justification for the amount we are paying.
Hotel has ample parking space for 5-6cars. Also it is bar...
Read moreTotally disappointed with the service since months
In comparison with regular visits I had , for the past few months the waiters assigned to serve table exhibited highly unprofessional behavior and lack of attentiveness. Despite attempting to place an order, the waiters were dismissive and appeared disinterested in assisting me. Furthermore, there were times where my table was left unattended, resulting in non rendering of receiving service and ultimately impacting my overall experience every time I visit your establishment.
I've decided never ever to visit the...
Read more